സ്​മൃതി ഇറാനിക്കെതിരെ അഴിമതിമതി ആരോപണവുമായി കോൺഗ്രസ്; സ്​മൃതി ഇറാനി എം.പി ഫണ്ട്​ വെട്ടിച്ചു

single-img
14 March 2019

കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് പാർട്ടി രംഗത്ത്. എം.പി ഫണ്ട്​ വിനിയോഗിച്ചതിൽ വൻ അഴിമതിയുണ്ടെന്നാണ് കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല ആരോപിക്കുന്നത്. ടെണ്ടർ പോലും വിളിക്കാത്ത പദ്ധതിയുടെ പേരിൽ മന്ത്രി സ്​മൃതി ഇറാനി 5.93 കോടി രൂപ തട്ടിയെടുത്തു എന്നാണു രൺദീപ്​ സിങ്​ സുർജേവാല ഉന്നയിക്കുന്ന ആരോപണം.

ഗുജറാത്ത്​ സ്​റ്റേറ്റ്​ റൂറൽ ഡെവലപ്​മ​െൻറ്​ കോർപറേഷ​ന്റെ കീഴിൽ എം.പി ഫണ്ട്​ ഉപയോഗിച്ച്​ നടത്തിയ വികസന പദ്ധതികളിലാണ്​ മന്ത്രി അഴിമതി കാണിച്ചതെന്നും സുർജേവാല വാർത്താസമ്മേളനത്തിൽ ആരോപിക്കുന്നത്. സി.എ.ജി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ടു എന്നും സുർജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൊതുധനം ദുരുപയോഗം ചെയ്​തതിന്​ അഴിമതി നിരോധന നിയമ പ്രകാരം ഇറാനിക്കെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യണമെന്നും, അവർക്കെതിരെ അന്വേഷണത്തിന്​ ഉത്തരവിടാനും മന്ത്രിസ്ഥാനത്തു നിന്നും നീക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.