വിമാനത്താവളത്തില്‍ വെച്ച് രാഹുല്‍ ഗാന്ധി എ.പി അബൂബക്കര്‍ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി

single-img
14 March 2019

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തിലെത്തി കണ്ടു. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമായി രാഷ്ട്രീയ നിരീക്ഷകർ കൽപ്പിക്കുന്നത്.

എന്നാൽ കൂടിക്കാഴ്ച ആകസ്മികമായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു.

“ഒരു ചര്‍ച്ചയും ചെയ്തിട്ടില്ല. ഞാന്‍ അജ്മീറില്‍ നിന്ന് വരുന്നു. അദ്ദേഹം ഇവിടെ വന്നിറങ്ങുന്നു. എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ കണ്ടു”- കാന്തപുരം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.