ടോം വടക്കൻ ബിജെപിയിലേക്ക് പോയതിൽ അശ്ചര്യപെടേണ്ട കാര്യമില്ല; കോൺഗ്രസിൽ ഇത് പുതുമയല്ല: പിണറായി വിജയൻ

single-img
14 March 2019

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവായ ടോം വടക്കൻ ബിജെപിയിലേക്ക് പോയതിൽ അശ്ചര്യപെടേണ്ട കാര്യമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനകം തന്നെ കോൺഗ്രസ് ബി ജെ പിയിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സമാനമായി കൂടുതൽ നേതാക്കൾ ബി ജെ പി യിലേക്ക് പോകും. രാജ്യത്ത് പല സ്ഥലങ്ങളിലും ജനപ്രതിനിധികളടക്കം കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൽ ഇത് ഒരു പുതുമയല്ല.

രാജ്യത്ത് മതനിരപേക്ഷത ആഗ്രഹിക്കുന്നവർക്ക് ആശങ്ക വേണ്ടെന്നും ജനങ്ങൾ ഇത് മനസ്സിലാക്കി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് ദിവസങ്ങൾക്ക് മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ ഇന്ന് രാവിലെയാണ് ബിജെപിക്കൊപ്പം പോയതും അംഗത്വം കൈപ്പറ്റിയതും. അതിനൊപ്പം കോൺഗ്രസ്ദേശീയ നേതൃത്വത്തിനെതിരെ വടക്കൻ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ടോം വടക്കൻ മാധ്യമങ്ങളോട് പറയുമ്പോൾ അത് നൽകുന്ന സൂചനയും മറ്റൊന്നല്ല.