എസ്ഡിപിഐ നേതാക്കളുമായി ലീഗ് നേതാക്കൾ രഹസ്യചർച്ച നടത്തി; വിഡിയോ പുറത്ത്

single-img
14 March 2019

എസ്‍ഡിപിഐയുമായി ലീഗ് നേതാക്കൾ രഹസ്യ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറുമാണ് മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുത്തത്. എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരവും അബ്ദുള്‍ മജീദ് ഫൈസിയും പങ്കെടുത്തു. മനോരമ ന്യുസാണ് ദൃശ്യങ്ങൾ പുത്‌വിട്ടത്.

എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ തീവ്രവാദ നിലപാട് വെച്ചുപുലര്‍ത്തുന്നവരാണെന്നും ഒരുതരത്തിലുള്ള സഹകരണവും സാധ്യമല്ലെന്നും ആയിരുന്നു ലീഗിന്റെ പ്രത്യക്ഷ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തിയിരുന്നു. ബന്ധ വൈരികളായി കണക്കാക്കിയിരുന്ന മുസ്ലിം ലീഗും എസ്‍ഡിപിഐയും നടത്തിയ രഹസ്യ ചർച്ച വരും ദിവസങ്ങളിൽ വൻ വിവാദത്തിനു വഴിവെക്കുമെന്ന് ഉറപ്പാണ്.

എന്നാൽ ഇത്തവണ ശക്തരായ സ്ഥാനാർഥികളെ നിർത്തി ഇടതു മുന്നണി മത്സരം കടുപ്പിച്ചതോടെയാണ് ഇരുകൂട്ടാരം പരസ്പരം സഹായിക്കാൻ തീരുമാനിച്ചത് എന്നാണ് വിവരം. അതേസമയം കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്തകള്‍ ലീഗ് നേതൃത്വം നിഷേധിച്ചു. ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നടത്തേണ്ട കാര്യം ലീഗിനില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.