മംഗലാപുരത്തെ വര്‍ഗ്ഗീയ കലാപം കേരളത്തിലേയ്ക്ക് പടരാതെ തടഞ്ഞത് ഞാനും കുമ്മനവും കൂടി: കത്തോലിക്കാ ബാവ

single-img
14 March 2019

കഴിഞ്ഞ ദിവസം പട്ടം കാതോലിക്കേറ്റ് സെന്ററില്‍ എത്തി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലികാ ബാവയുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.  തന്നെ കാണാനെത്തിയ കുമ്മനത്തെ വളരെ ഹാർദ്ദവമായാണ് കത്തോലിക്കാ ബാവ സ്വീകരിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്.സുരേഷ്, നേതാക്കളായ എം.ബാലമുരളി, സജജിത്കുമാര്‍, ഹരിലാല്‍, ആര്‍.സന്ദീപ്,ഡാനി ജെ പോള്‍ എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട നല്ല ബന്ധമാണ് ഞങ്ങളുടേത്. അത് ഇപ്പോഴും അങ്ങനെയാണ്. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലികാ ബാവ പറഞ്ഞു. മംഗലാപുരത്തെ വര്‍ഗ്ഗീയ കലാപം കേരളത്തിലേയ്ക്ക് പടരാതിരിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചാണ് പരിശ്രമിച്ചതെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.

കുമ്മനത്തിന് എല്ലാവിധ അനുഗ്രഹങ്ങളും നേര്‍ന്നാണ് കര്‍ദിനാള്‍ അദ്ദേഹത്തെ യാത്രയാക്കിയത്. ശിവഗിരിയിലും കുമ്മനം പരസ്യടനം നടത്തിയിരുന്നു.  കുമ്മനത്തെ മുന്‍ പ്രഡിഡന്റ് സ്വാമി പ്രകാശാനന്ദ ശിവഗിരിയുടെ സ്വന്തം ആള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സ്വീകരിച്ചത്. പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പത്മശ്രീ ലഭിച്ച സ്വാമി വിശുദ്ധാനന്ദയെ കുമ്മനം ഷാള്‍ അണിയിച്ച് അനുമോദിച്ചു. ശ്രീനാരായണ ടൂറിസം സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാകാന്‍ കുമ്മനം വഹിച്ച പങ്ക് എടുത്തു പറഞ്ഞ സ്വാമി സാന്ദ്രാനന്ദ അതിലുള്ള നന്ദിയും അറിയിച്ചു.  ഗുരുവിനെ വണങ്ങി മടങ്ങിയ കുമ്മനത്തെ ആശീര്‍വദിച്ചാണ് സ്വാമിമാര്‍ മടക്കിയത്.

ചെമ്പഴന്തി ഗുരുകുലം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം, ചിന്ദാലയ ആശ്രമം എന്നിവിടങ്ങളും കുമ്മനം സന്ദര്‍ശിച്ചു.