ശബരിമല വ്യാജപ്രചരണങ്ങൾക്കു തുടക്കമായി; 2013 ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കരിങ്കൊടി കാണിച്ച സിപിഎം പ്രവർത്തകനെ പോലീസ് മർദ്ദിക്കുന്ന ചിത്രം ഭക്തനെ മർദ്ദിക്കുന്നതായി പ്രചരിപ്പിച്ച് സംഘപരിവാർ

single-img
14 March 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണം ആയി ഉയർത്തി കാട്ടരുത് എന്നുപറഞ്ഞ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം തള്ളിക്കളഞ്ഞു ആർഎസ്എസ്- ബിജെപി പ്രവർത്തകർ. കേരളത്തിലെ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ശബരിമല തന്നെയാണെന്ന് ഉറപ്പിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്.  അതിനിടയിൽ വേറെ ചിത്രങ്ങളും വാർത്തകളും ശബരിമല അക്രമസംഭവങ്ങളുമായി ബന്ധപ്പെടുത്തി ഇവർ ഉപയോഗിക്കുന്നുണ്ട്.

2013 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കരിങ്കൊടി കാണിച്ച സിപിഎം പ്രവർത്തകനെ പൊലീസ് മർദ്ദിക്കുന്ന ചിത്രമാണ് ശബരിമല ഭക്തർ ക്കെതിരെയുള്ള മർദ്ദനം ആയി സംഘപരിവാർ ചിത്രീകരിക്കുന്നത്.  ഇതുസംബന്ധിച്ചുള്ള പ്രചരണങ്ങൾ സംഘപരിവാർ പ്രവർത്തകരും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഏറ്റെടുത്തിട്ടുണ്ട്.

പ്രസ്തുത ചിത്രത്തെ ഇപ്പോൾ ” ശബരിമല പ്രചാരണ ആയുധമാക്കരുതേ ” എന്ന തലക്കെട്ടിലാണ് പ്രചരിപ്പിക്കുന്നത്. സിപിഎം പ്രവർത്തകനായ ജയപ്രസാദിൻ്റെ  ജനനേന്ദ്രിയത്തിൽ ഗ്രേഡ് എസ്ഐ വിജയദാസ് ചവിട്ടിയ സംഭവം അന്ന് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. അന്വേഷണവിധേയമായി വിജയദാസിനെ സസ്പെൻ്റു ചെയ്യുകയുമുണ്ടായി.