കൈ നോട്ടക്കാരും ജ്യോതിഷികളും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഉദയസൂര്യൻ ഡിഎംകെയുടെ ചിഹ്നം ആയതുകൊണ്ട് ഉദയം നിരോധിക്കണമെന്ന് ജ്യോതിഷികൾ

single-img
14 March 2019

കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ പരസ്യങ്ങളിലും ബോര്‍ഡുകളിലും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് കൈ നോട്ടക്കാർക്കും ജ്യോതിഷികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നറിയിപ്പ്. . കര്‍ണാടകയിലെ മാണ്ഡ്യയിലെ ജ്യോതിഷികൾക്കും കൈനോട്ടക്കാർ ക്കും ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പു നൽകിയത്.

നിർദ്ദേശം നൽകിയതിന് പിന്നാലെ  കൈനോട്ടക്കാരുടെയും ജ്യോതിഷികളുടേയും വീടുകളില്‍ കയറിയിറങ്ങി കൈപ്പത്തി ചിഹ്നം മറക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  എന്നാൽ തങ്ങളുടെ ജോലിയുടെ പ്രതീകമായി മാറിയ ഈ കൈപ്പത്തി ചിത്രങ്ങള്‍ കണ്ടില്ലെങ്കില്‍ ജനങ്ങള്‍ തങ്ങളെ തേടി വരില്ലെന്ന ആശങ്കയിലാണ് കൈനോട്ടക്കാര്‍.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ നിർദ്ദേശം തങ്ങളുടെ തൊഴിലിനെ വലിയ രീതിയില്‍ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. കൈപ്പത്തി ചിഹ്നങ്ങള്‍ തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് എന്നുള്ള കാരണത്താല്‍ ഇത് ഉപയോഗിക്കരുത് എന്ന് പറയാന്‍ കമ്മീഷന്‌ എന്താണ് അവകാശമെന്നും ഇവർ ചോദിക്കുന്നു.

കൈപ്പത്തി മറയ്ക്കാന്‍ പരിശ്രമിക്കുന്ന കമ്മീഷന്‍ മറ്റ് പാര്‍ട്ടികളുടെ ചിഹ്നങ്ങളായ താമര, ടോര്‍ച്ച്, സൈക്കിള്‍, ഫാന്‍, ആന, രണ്ടില ഇവയൊന്നും കാണുന്നില്ലെ എന്നാണ് ചിലരുടെ ചോദ്യം. ഡിഎംകെയുടെ ചിഹ്നം ഉദയ സൂര്യനാണെന്നും നാളെ മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂര്യോദയം നിരോധിക്കുമോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. തടാകങ്ങളില്‍ നിന്ന് താമരകള്‍ നീക്കം ചെയ്യാനും കമ്മീഷന്‍ തയ്യാറാകുമോയെന്നും കൈനോട്ടക്കാര്‍ ചോദിക്കുന്നു.