ശബരിമല പ്രചരണവിഷയമാക്കും; പക്ഷേ അയ്യപ്പൻ്റെ പേരിൽ വോട്ടുപിടിക്കില്ല: പി എസ് ശ്രീധരൻപിള്ള

single-img
13 March 2019

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സംസ്ഥാനത്തെ സജീവമായ വിഷയം എന്ന നിലയില്‍ ശബരിമല തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കുന്നതിന് നിയമ തടസമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ശ്രീധര്‍മ ശാസ്താവിന്റെ പേരില്‍ ബിജെപി വോട്ടുപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം പ്രചാരണ വിഷയമാക്കുന്നതിലെ പരിമിതിയെക്കുറിച്ച് ബിജെപിക്കു നല്ല ബോധ്യമുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ലക്ഷ്മണ രേഖ ബിജെപിക്ക് അറിയാം. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി- ശ്രീധരൻപിള്ള പറഞ്ഞു. സംതൃപ്തിയോടെയാണ് യോഗത്തില്‍ പങ്കെടുത്തു മടങ്ങുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.യെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.