ഇടതുമുന്നണി സ്ഥാനാർത്ഥിയെ അവിചാരിതമായി കണ്ടുമുട്ടി സംസാരിക്കേണ്ടിവന്നു; ചർച്ച നടത്തിയെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ കോൺഗ്രസ് നേതാവിനെ വഴിയിൽ തടഞ്ഞു

single-img
13 March 2019

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി വി അ​ന്‍​വ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു.പൊ​ന്നാ​നി​യി​ല്‍ വെ​ന്നി​യ​രി​ലാ​ണ് ലീ​ഗ് അ​ണി​ക​ള്‍ കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.  കെ​പി​സി​സി അം​ഗ​വും ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ എം.​എ​ന്‍ കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ​യാ​ണ് മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി ത​ട​ഞ്ഞ​ത്.

എ​ന്നാ​ല്‍ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ പി.​വി അ​ന്‍​വ​റി​നെ അ​വി​ചാ​രി​ത​മാ​യി ക​ണ്ടു​മു​ട്ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം. പ​ഴ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മാ​ണ് അ​ന്‍​വ​റു​മാ​യി സം​സാ​രി​ച്ച​തെ​ന്നും കു​ഞ്ഞ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് വോ​ട്ട് കൂ​ടി പ്ര​തീ​ക്ഷി​ച്ചാ​ണ് പൊ​ന്നാ​നി​യി​ൽ അ​ൻ​വ​റി​നെ ഇ​ട​തു​പ​ക്ഷം സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്.

അ​ന്‍​വ​റി​ന് പ​ക​രം മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് സി​പി​എം നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ന്‍​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ​ത്.