സ്ഥാനാര്‍ത്ഥിയുടെ പേരില്ലാത്ത യുഡിഎഫ് ചുവരെഴുത്തുകള്‍; ‘കട്ട വെയിറ്റിങ്’ എന്ന് ട്രോളുമായി മന്ത്രി എം എം മണി

single-img
13 March 2019

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കേരളത്തിൽ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാത്ത കോൺഗ്രസിനെ നൈസായി ട്രോൾ ചെയ്ത് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. സ്ഥാനാര്‍ത്ഥിയുടെ പേരില്ലാതെ യുഡിഎഫ് ചുവരെഴുത്തുകളെ കാട്ടി തന്‍റെ ഫേസ്ബുക്കിലാണ് ‘ കട്ട വെയിറ്റിംഗ്’ എന്ന ഹാഷ്ടാഗോടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

#കട്ട-#വെയിറ്റിംഗ് ' 👇🏽👇🏽🤣🤣🤣. സംഘടനാ ചുമതല തിരക്ക് ഉള്ളതിനാൽ സ്ഥാനാർത്ഥി എത്തിയിട്ടില്ല🤣🤣🤣😂🤭🤭🤭

Posted by MM Mani on Wednesday, March 13, 2019

അതിനൊപ്പം സംഘടനയുടെ ചുമതലത്തിരക്കുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയിട്ടില്ലെന്നും ഇമോജികളുടെ അകമ്പടിയോടെ മന്ത്രി കുറിച്ചിരിക്കുന്നു. മന്ത്രി മണിയുടെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ട്രോളന്മാരുടെ മന്ത്രിയാണ് നമ്മുടെ മണിയാശാന്‍ എന്നായിരുന്നു ചിലരുടെ അഭിപ്രായങ്ങള്‍ പോസ്റ്റില്‍ വന്നത്.