ലൂസിഫര്‍: മോഹന്‍ലാലിനു നന്ദി പറഞ്ഞ് പൃഥ്വിരാജ്

single-img
13 March 2019

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് ഒരുക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാറായി. മാര്‍ച്ച് 28ന് ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇപ്പോള്‍ കൊച്ചിയില്‍ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ പൃഥ്വിരാജ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

”അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ, കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ.” എന്നാണ് പൃഥ്വിയുടെ ട്വീറ്റ്.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ ലാലിന്റെ നായികയായി എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ടൊവിനോ തോമസ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, നൈല ഉഷ, സാനിയ അയ്യപ്പന്‍, സായ് കുമാര്‍ എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.