‘ഉറപ്പായും സാര്‍’: മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് മോഹന്‍ലാല്‍

single-img
13 March 2019

വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താന്‍ താരങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയുമായി നടന്‍ മോഹന്‍ ലാല്‍. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഭാഗമാകുന്നത് വലിയ ഭാഗ്യമാണെന്നും പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നുവെന്നും മോഹന്‍ലാല്‍ മറുപടിയായി ട്വീറ്റ് ചെയ്തു.

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനോടും നാഗാര്‍ജുനയോടുമാണ് പ്രധാനമന്ത്രി പ്രത്യേക അഭ്യര്‍ത്ഥന നടത്തിയത്. ‘നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി പുരസ്‌കാരങ്ങളും നിങ്ങള്‍ നേടി. എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. കൂടുതല്‍ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തുന്നതിന് നിങ്ങള്‍ അവരെ ബോധവത്ക്കരിക്കണം. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’

മോഹന്‍ലാലിനെയും നാഗാര്‍ജുനയെയും കൂടാതെ സിനിമാ–കായിക രംഗത്തെ മറ്റു പ്രമുഖരോടും ട്വീറ്റിലൂടെ മോദി പിന്തുണ ആവശ്യപ്പെടുന്നുണ്ട്.