ബ്യൂട്ടീഷന്‍ ജോലിക്കെന്ന വ്യാജേന കുവൈറ്റിലെത്തിച്ച് അറബിക്ക് കൈമാറിയ മലയാളി യുവതി രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി

single-img
13 March 2019

ബ്യൂട്ടീഷന്‍ ജോലിക്കെന്ന വ്യാജേനയാണ് മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ കുവൈറ്റിലെത്തിച്ചത്. വിമാന ടിക്കറ്റിനടക്കം 60,000 രൂപയോളം റിക്രൂട്ടിങ് ഏജന്‍സി കൈപ്പറ്റിയിരുന്നു. കുവൈറ്റില്‍ എത്തിയതോടെ വീട്ടുവേലക്കായി അറബിക്ക് കൈമാറി. ഭക്ഷണം പോലും ലഭിക്കാതെ അഞ്ച് മാസത്തോളം ക്രൂരപീഡനം.

ഒടുവില്‍ അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടുത്തെ ജീവനക്കാരാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. തുടര്‍ന്ന് ബ്യൂട്ടീഷന്‍ സംഘടന ഇവരുടെ മോചനത്തിന് വേണ്ടി ഇടപെടുകയായിരുന്നു.

കുവൈറ്റിലെ ഏജന്റും മലയാളിയുമായ ഷംസുദീന്‍ എന്നയാള്‍ വിവിധ രാജ്യക്കാരായ നൂറോളം പേരെ തടവില്‍ പാര്‍പിച്ചിരിക്കുന്നതായി യുവതി പറയുന്നു. വ്യാജ വിസ നല്‍കി കുവൈറ്റിലെത്തിച്ച ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുള്ള മാക്‌സ്‌വെല്‍ എന്ന സ്ഥാപനത്തിനും ഉടമക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഈ യുവതി.