`പ്രധാനമന്ത്രി തിരക്കി, അന്വേഷണം അറിയിക്കുവാൻ പറഞ്ഞു´: ആർച്ച് ബിഷപ്പ് സൂസപാക്യത്തോടു കുമ്മനം

single-img
13 March 2019

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം സൂസെപാക്യത്തെ പറ്റി തിരക്കിയതായി ആർച്ച് ബിഷപ്പ് ഡോ സൂസെപാക്യത്തോട് ബിജെപി നേതാവ് കുമ്മനം രാജശമഖരൻ. നേരിൽ കാണുമ്പോൾ  അന്വേഷണം അറിയിക്കാൻ പ്രധാനമന്ത്രി ഏല്പിച്ചിരുന്നുവെന്ന് കുമ്മനം പറഞ്ഞു. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിആർച്ച് ബിഷപ്പ് ഡോ സൂസെപാക്യത്തെ സന്ദർശിച്ചപ്പോഴാണ് കുമ്മനം രാജശേഖരൻ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞത്.

ലത്തീൻ കാതോലിക്കാ ആർച്ച് ബിഷപ്പ് ഡോ സൂസെപാക്യം. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള നേതാവാണ് കുമ്മനം. അതിലുപരി നല്ല മനുഷ്യനാണ്. ഗവർണർ പദവി പോലെയുള്ള ഉന്നത സ്ഥാനം ഉപേക്ഷിക്കാൻ കഴിഞ്ഞത് സ്വാർത്ഥത ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.  

ഓഖി ദുരന്ത സമയത്ത് എത്തിയപ്പോൾ പ്രധാനമന്ത്രി തന്റെ ആരോഗ്യ വിവരം അന്വേഷിച്ചത് ഇപ്പോഴും അത്ഭുതമായി തോന്നുന്നുവെന്ന് സൂസെപാക്യം പറഞ്ഞു. കുമ്മനത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും സ്വീകാര്യനായ വ്യക്തിത്വമാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റേതെന്നും സൂസെപാക്യം പറഞ്ഞു. ഓഖി ദുരന്ത ശേഷം കുമ്മനം നടത്തിയ ഇടപെടലും അദ്ദേഹം അനുസ്മരിച്ചു.

കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടു. ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷും ഒപ്പമുണ്ടായിരുന്നു