തെരഞ്ഞെടുപ്പ് അടുത്തതോടെ നിലപാട് മാറ്റി ബിജെപി; കേന്ദ്ര ഓർഡിനൻസിനായി ബിജെപിക്കും സിപിഎമ്മിനും കോൺ​ഗ്രസിനും ഒരുമിച്ച് ആവശ്യപ്പെടാമെന്നു കുമ്മനം

single-img
13 March 2019

ശബരിമല വിഷയത്തിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ നിലപാട് മാറ്റി ബിജെപി. സുപ്രിംകോടതി വിധി തിരുത്ത‌ാൻ കേന്ദ്ര ഓർഡിനൻസ് വേണമെന്ന് സിപിഎം ആ​ഗ്രഹിക്കുന്നുണ്ടോ എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ചോദിച്ചു. എങ്കിൽ ബിജെപിക്കും സിപിഎമ്മിനും കോൺ​ഗ്രസിനും ഒരുമിച്ച് ആവശ്യപ്പെടാമെന്നും കുമ്മനം പറഞ്ഞു.

ചര്‍ച്ച് ആക്ടും ദേവസ്വം ആക്ടും പാടില്ല. മതേതര സര്‍ക്കാര്‍ വിശ്വാസങ്ങളില്‍ ഇടപെടരുതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകുന്നത് സിപിഎമ്മും കോൺ​ഗ്രസും ഭയക്കുകയാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാരും സിപിഎമ്മും കോൺ​ഗ്രസും സ്വീകരിച്ച നിലപാടുകൾ ജനവിരുദ്ധമാണ്. വിഷയത്തിൽ ഇരുപാർട്ടികളും ഒളിച്ചു കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് വേളയിൽ ശബരിമല വിഷയത്തിൽ പരസ്യ സംവാദത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും വെല്ലുവിളിക്കുന്നതായും കുമ്മനം രാജശേഖരന്‍ പറ‍ഞ്ഞു.