അജയ് ദേവ്ഗണ്ണിന്റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിലേക്ക്

single-img
13 March 2019

മലയാളിയും തെന്നിന്ത്യൻ നടിയുമായ കീര്‍ത്തി സുരേഷ് ബോളിവുഡിലേയ്ക്ക്. അജയ് ദേവ്ഗണ്ണിന്റെ നായികയായാണ് കീർത്തിയുടെ ബോളിവുഡ് പ്രവേശം. 1950-63 കാലത്തെ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ച്‌ ആയിരുന്ന സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ള സിനിമയാണ് കീർത്തിക്കായി ഒരുങ്ങുന്നത്.

‘ബധായി ഹോ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അമിത് ശര്‍മ ഒരുക്കുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രത്തില്‍ സയിദ് ആയി അജയ് എത്തുമ്പോൾ ഭാര്യയുടെ വേഷത്തില്‍ കീര്‍ത്തി അഭിനയിക്കുന്നു. ബോണി കപൂറാണ് നിര്‍മ്മാണം. നിലവിൽ തെലുങ്കിലെ മഹാനടിയുടെ വന്‍ വിജയത്തിനു ശേഷം തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്ന നായികയായി മാറിയിരിക്കുകയാണ് കീര്‍ത്തി.മുരുകദാസിന്റെ സംവിധാനത്തിൽ ഇനി വരാൻ പോകുന്ന രജനി കാന്ത് ചിത്രത്തിലും കീർത്തി ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട് .