ഹാര്‍ദിക് പട്ടേല്‍ കോൺഗ്രസിൽ ചേർന്നു; സ്ഥാനാർത്ഥിയാകാൻ ഒരുങ്ങി പട്ടേൽ സമരനായകൻ

single-img
13 March 2019

പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വലിയ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്നലെയാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഗുജറാത്തിലെ ജാംനഗറില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹാര്‍ദിക്ക് മത്സരിച്ചേക്കും. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുജറാത്തില്‍ നേട്ടമുണ്ടാക്കുന്നതിന് സഹായിക്കുമെന്ന് കരുതപ്പെടുന്നു.

നേരത്തെ പട്ടേല്‍ സംവരണം നടപ്പില്‍ വന്ന ശേഷം മാത്രം മത്സരിക്കൂയെന്ന് ഹാര്‍ദിക് അറിയിച്ചിരുന്നു.