വ്യാജവാർത്ത പ്രചരിപ്പിച്ച് പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും

single-img
13 March 2019

വ്യാ​ജ വാ​ർ​ത്ത​ പ്രചരിപ്പിച്ച് രാജ്യത്തെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ. വ്യാജവാർത്ത പാകി​സ്ഥാ​നെ വി​മ​ർ​ശി​ക്കാൻ ആയുധം ആക്കുകയായിരുന്നു മന്ത്രി. പാ​ക് അ​ധീ​ന കാ​ശ്മീ​രി​ൽ വി​മാ​നം ത​ക​ർ​ന്നി​റ​ങ്ങി​യ പാ​ക് വൈ​മാ​നി​ക​നെ ഇ​ന്ത്യ​ൻ വൈ​മാ​നി​ക​നെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു എ​ന്ന വാ​ർ​ത്ത​യെയാണ്  പ്രതിരോധമന്ത്രി പാകിസ്ഥാനെ വിമർശിക്കുവാൻ ഏറ്റെടുത്തത്. .

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ താ​ൻ ആ​ശ്ര​യി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​യി​ൽ പ​റ​യു​ന്ന ഒ​രു പാ​ക് വൈ​മാ​നി​ക​നെ​ക്കു​റി​ച്ച് എ​ന്തു​കൊ​ണ്ടാ​ണ് പാ​കി​സ്ഥാ​ൻ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി ചോ​ദി​ച്ചു. ആ ​പാ​ക് വൈ​മാ​നി​ക​ൻ ര​ക്ഷ​പ്പെ​ട്ടെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​ർ വ​ധി​ച്ച പാ​കി​സ്ഥാ​ൻ സൈ​നി​ക​ർ ത​ങ്ങ​ളു​ടേ​താ​ണെ​ന്നു സ​മ്മ​തി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ മ​ടി​ച്ചെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ബാ​ല​ക്കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​നു​ പിന്നാലെ  പാ​ക് അ​ധീ​ന കാ​ശ്മീ​രി​ൽ ഇ​റ​ങ്ങി​യ പാ​ക് വൈ​മാ​നി​ക​നെ ഇ​ന്ത്യ​ക്കാ​ര​നെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു ത​ല്ലി​ക്കൊ​ന്നുവെന്നു കാട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. ല​ണ്ട​നി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ ഖാ​ലി​ദ് ഉ​മ​ർ എ​ന്ന​യാ​ളു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വാ​ർ​ത്ത. പൈ​ല​റ്റി​ന്‍റെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും വ്യോ​മ​സേ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലെ​ന്നാ​ണ് ഖാ​ലി​ദ് ഉ​മ​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്. എന്നാൽ പിന്നീട് ഈ വാർത്ത വ്യാജമാണെന്ന് തെളിയുകയായിരുന്നു.