പശ്ചിമബംഗാളില്‍ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നു: ഇടത് ക്യാമ്പിൽ ഞെട്ടൽ

single-img
13 March 2019

പശ്ചിമബംഗാളില്‍ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നു. ബംഗാളിലെ പ്രമുഖ  സിപിഎം നേതാവും എംഎല്‍എയുമായ ഖഗേന്‍ മര്‍മുവാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുപം ഹസാരെയും  കോൺഗ്രസ് എംഎൽഎ ദുലാല്‍ ചന്ദ്രബാറും ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനുവരിയില്‍ തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് അനുപം ഹസാരെ.

ബിജെപി ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗീയയുടെയും മുകുള്‍ റോയിയുടെയും സാന്നിധ്യത്തിലാണ് മൂവരും ബിജെപിയില്‍ ചേര്‍ന്നത്.മാല്‍ഡയിലെ ഹബീബ്പൂര്‍ എംഎല്‍എയാണ് ഖഗേന്‍ മര്‍മു. ദുലാല്‍ ചന്ദ്ര നോര്‍ത്ത് 24 പര്‍ഗാനയിലെ ബാഗ്ദ എംഎല്‍എയാണ്.