ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും; അഭിനന്ദന്‍ വര്‍ധമാനെ സമാധാനത്തിൻ്റെ ദൂതനായി ചിത്രീകരിച്ച് പാകിസ്ഥാനിലെ ചായക്കട

single-img
13 March 2019

ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി ചിത്രീകരിച്ച് പാകിസ്ഥാനിലെ ചായക്കട. ഒമര്‍ ഫാറൂഖ് എന്നയാളാണ് അഭിനന്ദന്റെ ചിത്രമടങ്ങുന്ന പരസ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അഭിനന്ദനെ ശാന്തതയും ആത്മവിശ്വാസവും സ്ഫുരിക്കുന്ന മുഖത്തോടെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്.

അഭിനന്ദന്‍ ചായ കുടിക്കുന്ന ചിത്രമാണ് ചായക്കടയുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ചായയിലൂടെ എത് ശത്രുവിനേയും സുഹുത്തായി മാറ്റാനാകും എന്നാണ് അഭിനന്ദന്റെ ചിത്രത്തിന് സമീപത്തായി എഴുതിയിരിക്കുന്ന പരസ്യവാചകം. എന്നാൽ പാകിസ്ഥാന്റെ ഏത് ഭാഗത്താണ് ഈ ചായക്കടയെന്ന് വ്യക്തമല്ല.

പരസ്യത്തിലൂടെ പാക്ക് ജനതയ്ക്കിടയിലും അഭിനന്ദന് സ്വീകാര്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.

ഫെബ്രുവരി 27നാണ് പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് തുരത്താനുള്ള ശ്രമത്തിനിടെ അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. രണ്ട് ദിവസത്തിന് ശേഷം അഭിനന്ദനെ ഇന്ത്യയ്ക്കു വിട്ടു നൽകിയിരുന്നു.