ഇത് എന്റെ ടീം: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍

single-img
13 March 2019

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പ്‌ ടീമില്‍ ഇടംപിടിക്കണമെന്ന് മഞ്ജരേക്കര്‍ കരുതുന്ന കളിക്കാരുടെ പട്ടികയാണ് താരം വിശദമാക്കിയത്. എന്നാല്‍, നിലവില്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന അമ്പാട്ടി റായിഡു മഞ്ജരേക്കറുടെ പട്ടികയില്‍ ഇടംപിടിച്ചില്ല.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആകുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് അമ്പാട്ടി റായിഡു. സമീപ കാലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ റായിഡുവിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. ഇന്ത്യന്‍ ടീമിന്റെ മുന്‍നിരയ്ക്ക് കരുത്താകേണ്ടതാരം പലപ്പോഴും ടീമിന് സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ പുറത്താകുന്നത് പതിവായതോടെയാണ് റായിഡുവിനെ ഒഴിവാക്കിയത് എന്ന് മഞ്ജരേക്കര്‍ പറയുന്നു.

മഞ്ജരേക്കറുടെ ടീം ഇതാണ്:

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, വിജയ് ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍.