വയനാട്ടില്‍ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു; കുട്ടികളെ പുറത്ത് വിടരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം

single-img
12 March 2019

വയനാട്: പനമരത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പനമരം കാപ്പുഞ്ചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ (74) ആണ് മരിച്ചത്. പനമരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുരേഷിന്റെ പിതാവാണ് മരിച്ച രാഘവൻ. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആനയിറങ്ങിയത്.

ഇതേത്തുടർന്ന് ചെറുകാട്ടൂർ വില്ലേജിൽ 144 പ്രഖ്യാപിച്ചു. സമീപത്തെ സ്‌കുളുകളിൽ നിന്നു കുട്ടികളെ പുറത്ത് വിടരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ആനയെ കാട്ടിലേക്ക് തിരികെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രണമത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.