തിരുവനന്തപുരം വിമാനത്താളത്തിലെ റൺവേയിലൂടെയാണ് പദ്മനാഭ സ്വാമീക്ഷേത്രത്തിലെ ആറാട്ട് കടന്നുപോകുന്നത്; മോദി സർക്കാർ വിമാനത്താവളം അദാനി ഗ്രൂപ്പിനു നൽകിയതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം മുടങ്ങുമോ എന്ന ആശങ്കയിലാണ് തലസ്ഥാന നിവാസികൾ

single-img
12 March 2019

തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്ത് അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് ലഭിച്ചതോടെ ഒരർത്ഥത്തിൽ ഭയപ്പാടിലാണ് തിരുവനന്തപുരത്തെ ജനങ്ങൾ. ലോകത്തിലെ ഒരു വിമാനത്താവളത്തിലെ റൺവേയിലൂടെ കടന്നുപോകുന്ന ഒരേയൊരു ഘോഷയാത്രയാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലേത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിന് കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനപ്രകാരം മുടക്കം സംഭവിക്കുമോ എന്ന ആശങ്കയിലാണ് തിരുവനന്തപുരത്തെ വിശ്വാസികൾ.

വിമാനത്താവള വിഷയങ്ങളിൽ തീരുമാനമെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സദ്ധിക്കുന്നതോടെ അദാനി ഗ്രൂപ്പ് ഘോഷയാത്രയുടെ കാര്യത്തിൽ എതിർ തീരുമാനം എന്തെങ്കിലും എടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ചോദ്യം. തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെങ്കിലും ഇക്കാര്യത്തിൽ വേണമെങ്കിൽ കമ്പനിക്കു തീരുമാനംമെടുക്കാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ഘോഷയാത്രയുടെ ഭാഗമായി റണ്‍വേ അടച്ചിടുകയും വിമാനനങ്ങങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്യുന്ന പതിവ് ഇവിടെയുണ്ട്.  എല്ലാ വര്‍ഷവും രണ്ട് തവണയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളുടെ ഭാഗമായി റണ്‍വേ അടച്ചിടുന്നത്. ആറാട്ട് നടക്കുന്ന ദിവസം അഞ്ച് മണിക്കൂറോളമാണ് റണ്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുക.

പൈങ്കുനി, അല്‍പശ്ശി ഉത്സവങ്ങളുടെ പത്താം നാളിലാണ്‌ ആറാട്ട് നടക്കുക. ഈ സമയം എയർപോർട്ട് അധികൃതർ ലോകത്താകമാനം ഉള്ള വൈമാനികർക്ക് ´നോട്ടാം´ നൽകുന്നതും പതിവാണ്. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരെയുള്ള 5 മണിക്കൂറുകൾക്കായാണ് സന്ദേശം നൽകുന്നത്. ഈ സമയ പരിധിയിൽ വിമാനതാവളത്തിലേക്കും പുറത്തേക്കും സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല.

ആറാട്ട്‌ ഘോഷയാത്രയിൽ പദ്മാനഭസ്വാമിയുടെയും തിരുവമ്പാടി കൃഷ്ണന്റെയും നരസിംഹ മൂർത്തിയുടെയും തിടംബേകിയ ഗരുഡവാഹനങ്ങളും, ആനകളുടെ ഫ്ലോട്ടുകളും, ഷാഡോ പോലീസും, സായുധ പോലീസും, പോലീസ് ബാന്‍ഡും, പഴയ രാജകുടുംബാഗവുമൊക്കെയാണ് എഴുന്നള്ളത്തിൽ പങ്കെടുക്കുക. പ്രത്യേക പാസ്‌ ഉള്ളവർക്ക് മാത്രമേ ആ സമയത്ത് റണ്‍വേയിൽ നിൽക്കുവാൻ അവകാശമുള്ളൂ.3400 മീറ്റർ നീളമുള്ള റണ്‍വേ ഈ സമയം മുഴുവൻ പൂര്‍ണ്ണമായും സിഐഎസ്എഫിൻ്റെ സുരക്ഷാ വലയത്തിലാണ് ഇണ്ടായിരിക്കുക. .

പടിഞ്ഞാറേ കോട്ടയിലുള്ള വള്ളക്കടവ് ഭാഗത്തുള്ള പ്രത്യേക ഗേറ്റുവഴിയാണ് ഘോഷയകത്ര അകത്തേക്കു പ്രവേശിക്കുക. ഇൗ സമയത്ത് മാത്രമാണ് ഇവിടുത്തെ ഗേറ്റ് തുറക്കുക. റൺവേ വഴി കടപ്പുറത്ത് എത്തുന്ന വിഗ്രഹങ്ങള്‍ ആറാട്ട് കടവില്‍ ആറാട്ട് നിര്‍വഹിച്ച ശേഷം തിരിച്ചു റണ്‍വേയിലൂടെ തന്നെ അഞ്ചരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമേ വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമാകുകയുള്ളു.

സ്വാതന്ത്ര്യാനന്തരം 1949 ജൂലായ് ഒന്നിന്  തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ആറാട്ടിൻ്റെ ആചാരം മാറ്റമില്ലാതെ തുടരുന്നത്. 1932 ല്‍ കേണല്‍ ഗോദവര്‍മ രാജയാണ് റോയല്‍ ഫ്ലയിംഗ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിമാനത്താവളം സ്ഥാപിക്കുന്നത്. നഗരകേന്ദ്രത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമെന്ന പ്രത്യേകതയും തിരുവനന്തപുരത്തിനുണ്ട്.