പാലക്കാട് മത്സരിക്കാൻ താൽപര്യമില്ലെന്ന് ഷാഫിപറമ്പിൽ: വി.കെ ശ്രീകണ്ഠൻ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

single-img
12 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍ എം.എ.എ മത്സരിക്കുമെന്ന് സൂചനകൾ. മത്സരത്തിന് തയ്യാറെടുക്കാന്‍ എഐസിസി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ടുകൾ.

മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ ഷാഫിക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. എം.എല്‍.എയായി തുടരാനാണ് താല്‍പ്പര്യമെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനാണ് പരിഗണിക്കുന്ന മറ്റൊരു സ്ഥാനാര്‍ഥി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ലോക്സഭാ സീറ്റില്‍ മത്സരരംഗത്തിറങ്ങുമെന്ന് ശ്രീകണ്ഠന്‍ നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ കെപിസിസി. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടേയും ഹൈക്കമാന്‍ന്റിന്റേയും തീരുമാനമാണ് അന്തിമമെന്നും യുഡിഎഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പാലക്കാടെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.