ശാന്തിഗിരി പ്രണവപത്മം പുരസ്‌കാരം മോഹന്‍ലാലിന്

single-img
12 March 2019

ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രണവപത്മം പുരസ്‌കാരം നടന്‍ മോഹന്‍ ലാലിന്. ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍വെച്ചു നടക്കുന്ന ചടങ്ങില്‍ മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിസ്റ്റ്) യുടെ മുന്‍ ചെയര്‍മാനുമായ ജാലാനാഥ് ഖനല്‍ പുരസ്‌കാരം സമ്മാനിക്കും.

സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, സംവിധായകനും നടനുമായ കെ മധുപാല്‍, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഡോ. ജി രാജ്‌മോഹന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാരത്തിന് മോഹന്‍ലാലിനെ തെരഞ്ഞെടുത്തതെന്ന് ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഗുരുസവിധ് ജ്ഞാനതപസ്വിയെ കൂടാതെ സബീര്‍ തിരുമല, സേതുനാഥ്, ജൂറി അംഗങ്ങളും പങ്കെടുത്തു.