വടി കൊടുത്ത് അടിവാങ്ങി ബിജെപി; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ലഷ്‌കര്‍ നേതാവ് ഹാഫിസ് സയ്യിദിനെ ഫാഹിസ് ജി എന്ന് വിളിക്കുന്ന വീഡിയോ പുറത്ത്

single-img
12 March 2019

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ‘മസൂദ് അസര്‍ ജി’എന്ന് വിശേഷിപ്പിച്ച വീഡിയോയുമായി ബിജെപി രംഗത്തെത്തിയതിന് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയിദിനെ ഹാഫിസ് ജി എന്ന് വിശേഷിപ്പിച്ച വീഡിയോയുമായി കോണ്‍ഗ്രസും രംഗത്തെത്തി.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു രാഹുലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയത്. ‘ കമോണ്‍ രാഹുല്‍ ജി, നേരത്തെ ദിഗ് വിജയ് സിങ് ഒസാമയെ ഒസാബ ജിയെന്ന് വിളിച്ചു ഇപ്പോള്‍ താങ്കള്‍ മസൂദ് അസര്‍ ജിയെന്നും വിളിക്കുന്നു. കോണ്‍ഗ്രസിന് ഇതെന്തുപറ്റി’ എന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം.

എന്നാല്‍ ഇതിന് പിന്നാലെ തന്നെ കേന്ദ്രമന്ത്രിയുടെ വായടപ്പിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയ്യിദിനെ ഹാഫിസ് ജി എന്ന് വിളിക്കുന്ന എന്ന് അഭിസംബോധന ചെയ്യുന്ന രവിശങ്കര്‍ പ്രസാദിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.

ഹാഫിസ് സെയിദിനോടുള്ള ബിജെപിയുടെ ആദരവും, എങ്ങനെയാണ് അവര്‍ പ്രത്യേക ദൂതനെ പാകിസ്താനിലേക്ക് അയച്ചതെന്ന് നമ്മളെ ഓര്‍മിപ്പിക്കുകയാണ്. വേദ് പി.വൈദിക് ഹാഫിസ് സയിദുമായി സംസാരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. അവിടം മുതലാണ് ഹഗ്‌പ്ലോമസി തുടങ്ങിയത്. പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.