പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു; തൊളിക്കോട് സംഭവത്തിന് പിന്നാലെ സമാന കേസിൽ മറ്റൊരു ഇമാമും പിടിയിൽ

single-img
12 March 2019

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ​ള്ളി ഇ​മാം അ​റ​സ്റ്റി​ല്‍ . കോ​ഴി​ക്കോ​ട് ഗാ​ന്ധി റോ​ഡി​ലെ പ​ള്ളി​യി​ലെ ഇ​മാം നി​ല​മ്പൂ​ര്‍ രാ​മ​ന്‍​കു​ത്ത് ചോ​നാ​രി അ​ബ്ദു​ല്‍ ബ​ഷീ​റി(47) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി​എം മ​ഖാ​മി​ന​ടു​ത്ത ലോ​ഡ്ജി​ൽ വച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അബ്ദുൽ ബഷീർ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ സ​മീ​പ​ത്തു​ള്ള​ള പെ​ൺ​കു​ട്ടി​യെ മ​ട​വൂ​ര്‍ സി​എം മ​ഖാ​മി​ല്‍ നേ​ര്‍​ച്ച​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മ​ഖാ​മി​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യേ​യും കൊ​ണ്ട് ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത ഇ​യാ​ളേ​യും മു​ഖം മൂ​ടി​യ കു​ട്ടി​യെ​യും ക​ണ്ട നാ​ട്ടു​കാ​ര്‍ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് കു​ന്ന​മം​ഗ​ലം പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി കു​ട്ടി മൊ​ഴി ന​ല്‍​കുകയായിരുന്നു. തുടർന്ന് പൊലീസ് ഇമാമിനെ അറസ്റ്റു ചെയ്തു കേസെടുത്തു.