ഹര്‍ത്താല്‍: നാളത്തെ സര്‍വകക്ഷിയോഗം മാറ്റി

single-img
12 March 2019

തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നാളെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം മാറ്റി വച്ചു. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചതിനെ ത്തുടര്‍ന്നാണ് യോഗം മാറ്റിവച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടികള്‍. ഹര്‍ത്താല്‍ വിഷയത്തില്‍ മാറ്റമുണ്ടാകാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരുന്നത്.