മരം മുറിച്ചിട്ടപ്പോള്‍ വന്‍ജലപ്രവാഹം; അമ്പരന്ന് നാട്ടുകാരും; വീഡിയോ

single-img
11 March 2019

മുറിച്ചിട്ട മാവിന്റെ ചുവട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ശക്തമായി ഒഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റോഡരികില്‍ തണലായി നിന്ന മരം മുറിച്ചപ്പോഴുള്ള കാഴ്ച എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ പഴയതാണോ എന്ന് വ്യക്തമല്ലെങ്കിലും മരം മുറിച്ചതിനെതിരെ രൂക്ഷ പ്രതികരണമാണ് ഉയരുന്നത്.

ശിഖരങ്ങളെല്ലാം വെട്ടിയിറക്കി മരത്തിന്റെ ചുവട് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് തടിയുടെ ചുവട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. ആദ്യം ചെറുതായി തുടങ്ങിയതാണെങ്കിലും പിന്നീട് വെള്ളത്തിന്റെ ശക്തമായ പ്രവാഹമായിരുന്നു. എന്നാല്‍ മരപ്പൊത്തിലുണ്ടായിരുന്ന വെള്ളം പുറത്തേക്ക് ഒലിച്ചിറങ്ങിയതാണെന്ന കമന്റുമായി ചിലര്‍ രംഗത്തെത്തി.

ഓരോ മനുഷ്യരും കണ്ടിരിക്കേണ്ട കാഴ്ച 😢😢😢 വേലിക്കാട് പത്താംമൈലില്‍ ഫുള്‍ ടൈമ് കായ്ച്ചുകൊണ്ടിരിക്കുന്ന കണ്ണിമാങ്ങ,,,മാവ് മരം തേന്‍ മധുരമാണ് എപ്പോഴും ,,,അപൂര്‍വം മാത്രം കാണുന്ന ആ മാവുമരം (മൂച്ചീ) മുറിച്ചപ്പോള്‍ ആ മരത്തില്‍നിന്നും വെള്ളം വന്നത് ആ നാട്ടുക്കരേ ഞെട്ടിച്ചതോടൊപ്പം ദുഖത്തിലാക്കുകയും ചെയ്യ്തു😢😢😢😢😢😢😢

Posted by Changathikoottam ചങ്ങാതികൂട്ടം on Sunday, March 10, 2019