‘മുഖത്തെ തുണി മാറ്റിയില്ലായിരുന്നെങ്കില്‍ അയാള്‍ സഹോദരിയെ മാനഭംഗപ്പെടുത്തുമായിരുന്നു’

single-img
11 March 2019

സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കു ശക്തമായ മുന്നറിയിപ്പുമായി വനിതാദിനത്തില്‍ പുറത്തിറങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ‘എന്തുകൊണ്ട് അമ്മയും സഹോദരിയും മകളും മാത്രം. എല്ലാ സ്ത്രീകളെയും ബഹുമാനിക്കൂ’ എന്ന കുറിപ്പിനൊപ്പം @awezdarbar എന്ന ടിക്ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 23 ലക്ഷം ലൈക്കുകളാണ് ഈ വീഡിയോയ്ക്കു ലഭിച്ചത്.

മുഖത്തെ തുണി മാറ്റിയില്ലായിരുന്നെങ്കില്‍ അയാള്‍ സ്വന്തം സഹോദരിയെ മാനഭംഗപ്പെടുത്തുമായിരുന്നു. എല്ലാ സ്ത്രീകളോടും ബഹുമാനത്തോടെ പെരുമാറാന്‍ തയാറായാല്‍ പുറം ലോകത്തു സ്ത്രീ സുരക്ഷിതയായിരിക്കും തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

https://www.youtube.com/watch?v=dJ6MyGm6Zao