താലിബാൻ ഭീകരൻ മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത്; മാധ്യമപ്രവർത്തകൻ്റെ വെളിപ്പെടുത്തൽ

single-img
11 March 2019

താ​ലി​ബാ​ൻ നേ​താ​വാ​യി​രു​ന്ന മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്താ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​മേ​രി​ക്ക​ന്‍ ക​മാ​ന്‍​ഡോ​ക​ള്‍ ഒ​രു ത​വ​ണ വ​ള​ഞ്ഞ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ര​ഹ​സ്യ മു​റി​യി​ലാ​യി​രു​ന്ന മു​ല്ല ഒ​മ​റി​നെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ലെന്നും പറയപ്പടുന്നു. ഡ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യ ബെ​റ്റെ ഡാം ​ര​ചി​ച്ച ‘സെ​ര്‍​ച്ചിം​ഗ് ഫോ​ര്‍ ദ ​എ​നി​മി’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ലു​​ള്ള​ത്.

2006 മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ത്തോ​ളം അ​ഫ്ഗാ​നി​സ്ഥാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ബെ​റ്റെ ഡാം ​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.സാ​ബു​ൾ പ്ര​വി​ശ്യ​യി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്ന് മൂ​ന്നു മൈ​ൽ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മു​ല്ല ഒ​മ​ർ താ​മ​സം മാ​റിയെന്നും മു​ല്ല ഒ​മ​ർ ഒ​രി​ക്ക​ലും പാ​ക്കി​സ്ഥാ​നി​ൽ ഒ​ളി​ച്ച് താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നും പു​സ്ത​ക​ത്തി​ലൂടെ ബെറ്റെ പറയുന്നു.

2001 സെ​പ്റ്റം​ബ​ർ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​മാ​ണ് അ​ഫ്ഗാ​ന്‍ അ​ധി​നി​വേ​ശ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​യെ ന​യി​ച്ച​ത്. അ​ന്നു​മു​ത​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ മു​ല്ല ഉ​മ​റി​ന്‍റെ ത​ല​യ്ക്ക് 10 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ പാ​ക്കി​സ്ഥാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പി​ന്നീ​ട് അ​വി​ടെ​ത്ത​ന്നെ മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ വാ​ദം