വ​ട​ക​ര​യി​ൽ പി ജയരാജനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയില്ല? ആ​ർ​എം​പി​യെ പി​ന്തു​ണ​യ്ക്കുന്ന കാര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന‌് ചെ​ന്നി​ത്ത​ല • ഇ വാർത്ത | evartha
Kerala

വ​ട​ക​ര​യി​ൽ പി ജയരാജനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയില്ല? ആ​ർ​എം​പി​യെ പി​ന്തു​ണ​യ്ക്കുന്ന കാര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന‌് ചെ​ന്നി​ത്ത​ല

വ​ട​ക​ര​യി​ൽ ആ​ർ​എം​പി​യെ പി​ന്തു​ണ​യ്ക്കു കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന‌് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ണ് വ​ട​ക​ര​യി​ലെ നി​ല​വി​ലെ എം​പി​യെ​ന്നും അ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ആ​ർ​എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​തേ​ത​ര ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളെ കൂ​ടെ​ച്ചേ​ർ​ത്തു കൊ​ണ്ടു​പോ​കു​ന്ന​ത് ച​ർ​ച്ച​യി​ലൂ​ടെ തീ​രു​മാ​നി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യും ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.