കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് അറിഞ്ഞപ്പോൾ മുതൽ എതിരാളികൾക്കു പേടി തുടങ്ങി: ഒ രാജഗോപാൽ

single-img
11 March 2019

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാവുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എതിരാളികള്‍ പേടിയിലാണെന്നു ഒ രാജഗോപാല്‍ എംഎല്‍എ. പരിവര്‍ത്തന്‍ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് ശശി തരൂരിനെ ജയിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. തരൂരിനു വോട്ടു മറിക്കാനുള്ള കച്ചവടത്തിന്റെ തുടക്കമാണ് ഇതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു മറിച്ചതിന് നടപടി നേരിട്ടയാളാണ് സി ദിവാകരന്‍. അങ്ങനെയൊരു ആളെത്തന്നെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെ ജയിപ്പിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരമല വിശ്വാസികളെ ആക്ഷേപിച്ചയാളാണ് ശശി തരൂരെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.