എം.വി. ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

single-img
11 March 2019

എം.വി. ജയരാജനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പി. ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് എം.വി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറയിയി തിരഞ്ഞെടുത്തതിലൂടെ പാര്‍ട്ടി എന്നില്‍ വലിയ ഉത്തരവാദിത്തവും ചുമതലയുമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് പുതിയ ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജന്‍.

അച്ചടക്ക നടപടിക്കുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി വീണ്ടും നേതൃനിരയിലേക്കെത്തി. ഫെബ്രുവരി 11ന്റെ യോഗത്തില്‍ ശശിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇന്ന് അദ്ദേഹം പങ്കെടുക്കുന്ന ആദ്യ യോഗമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ചുമതല അദ്ദേഹത്തിന് ഉണ്ടാകുമെന്നും യോഗത്തിന് ശേഷം പി.ജയരാജന്‍ പ്രതികരിച്ചു.