കുമ്മനം രാജശേഖരൻ നാളെ തിരിച്ചെത്തും; വൻ വരവേൽപ്പ് നൽകാൻ ബിജെപി

single-img
11 March 2019

മിസോറം ഗവർണർ പദവി രാജിവച്ച് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുന്ന കുമ്മനം രാജശേഖരൻ നാളെ തലസ്ഥാനത്ത് തിരിച്ചെത്തും.

രാവിലെ 8.30 ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന കുമ്മനത്തിന് ബിജെപി, സംഘ പരിവാർ നേതാക്കൾ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

ആയിരത്തിലേറെ മോട്ടോർ ബൈക്കുകളുടെ അകമ്പടിയോടെയാവും അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിക്കുക. നാളെ മുതൽ കുമ്മനം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും റിപ്പോർട്ടുണ്ട്.