സി ദിവാകരനെ ഇടതുപക്ഷ സ്ഥാനാർത്ഥിയാക്കിയത് ശശി തരൂരിന് വോട്ട് മറിക്കുവാനുള്ള കച്ചവടത്തിൻ്റെ തുടക്കം: കെ സുരേന്ദ്രൻ

single-img
11 March 2019

കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെ വിജയിപ്പിക്കുവാനാണ് തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതെന്ന  ആരോപണവുമായിബിജെപി നേതാവ് കെ സുരേന്ദ്രന്‍. പരിവര്‍ത്തന്‍ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

തരൂരിനു വോട്ടു മറിക്കാനുള്ള കച്ചവടത്തിന്റെ തുടക്കമാണ് ഇതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു മറിച്ചതിന് നടപടി നേരിട്ടയാളാണ് സി ദിവാകരന്‍. അങ്ങനെയൊരു ആളെത്തന്നെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെ ജയിപ്പിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വോട്ടുമറിക്കുന്നതിനുള്ള കച്ചവടത്തിന്റെ തുടക്കമാണ് ഇത്. ശബരമല വിശ്വാസികളെ ആക്ഷേപിച്ചയാളാണ് ശശി തരൂരെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.