നേരിട്ട ഒരേയൊരു പന്തില്‍ ബുമ്രയുടെ തകര്‍പ്പന്‍ സിക്‌സര്‍; അതും അവസാന പന്തില്‍: ആഘോഷിച്ച് കോഹ്‌ലിയും ടീമംഗങ്ങളും: വീഡിയോ

single-img
11 March 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ തോറ്റെങ്കിലും ജസ്പ്രീത് ബുമ്രയുടെ സിക്‌സര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓസീസ് നിരയിലെ ഒന്നാം നമ്പര്‍ ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലായിരുന്നു ബുമ്രയുടെ സിക്‌സര്‍. മല്‍സരത്തില്‍ കമ്മിന്‍സ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. പാറ്റ് കമ്മിന്‍സ് ബോള്‍ ചെയ്ത 50ാം ഓവറില്‍ മാത്രം ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകളാണ് നഷ്ടമായത്.

മൂന്നാം പന്തില്‍ വിജയ് ശങ്കറും അഞ്ചാം പന്തില്‍ യുസ്‌വേന്ദ്ര ചാഹലും. ഒന്‍പതാമനായി ചാഹല്‍ അഞ്ചാം പന്തില്‍ പുറത്തായതോടെയാണ് ബുമ്ര ക്രീസിലെത്തുന്നത്. അവസാന പന്തിലേക്ക് രണ്ടും കല്‍പ്പിച്ച് ബാറ്റു വീശിയ ബുമ്രയ്ക്ക് പിഴച്ചില്ല. പന്തു നേരെ ലോങ് ഓണിലൂടെ ഗാലറിയില്‍. ബുമ്ര പോലും അന്ധാളിച്ചു പോയ നിമിഷം.

പവലിയനില്‍ ഇന്ത്യന്‍ താരങ്ങളുടെ ആഘോഷമായിരുന്നു അതിലും രസം. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ കയ്യടികളോടെയാണ് ബുമ്രയുടെ സിക്‌സിനെ വരവേറ്റത്. ബുമ്രയുടെ സിക്‌സ് ആഘോഷിക്കുന്ന കോഹ്‌ലിയുടെയും സംഘത്തിന്റെയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.