താലികെട്ടാൻ എത്തിയത് മൂക്കറ്റം മദ്യപിച്ച്; മദ്യപാനിയെ ഭർത്താവായി വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ചു പെൺകുട്ടി

single-img
11 March 2019

വി​വാ​ഹ ദി​ന​ത്തി​ൽ വ​ര​ൻ മ​ദ്യ​പി​ച്ചെ​ത്തി​യതിനെ തുടർന്നു വി​വാ​ഹം ഒഴിവാക്കി യുവതി. ബീ​ഹാ​റി​ലെ പാ​റ്റ്ന​യി​ലാ​ണ് സം​ഭ​വം. വ​ര​ൻ ന​ന്നാ​യി മ​ദ്യ​പി​ച്ചാ​ണ് പ​ന്ത​ലി​ലെ​ത്തി​യ​തെ​ന്നു മ​ന​സി​ലാ​ക്കി​യ​ പെൺകുട്ടി ഇയാളെ തനിക്ക് വിവാഹം കഴിക്കുവാൻ കഴിയില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

വ​ധു​വാ​യ കു​മാ​രി എ​ന്ന പെ​ൺ​കു​ട്ടിയാണ്  ഉറച്ച തീരുമാനത്തോടെ പ​ന്ത​ലി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യത്. താ​ലി​ചാ​ർ​ത്താ​നെ​ത്തി​യ വ​ര​ന് പ​ന്ത​ലി​ൽ നി​ൽ​ക്കാ​ൻ​പോ​ലു​മാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് മ​ക​ൾ വി​വാ​ഹം വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ത്രി​ഭു​വ​ൻ ഷാ ​പ​റ​ഞ്ഞു.

കു​മാ​രി​യെ സ​മ്മ​ർ​ദം ചെ​ലു​ത്തി പ​ന്ത​ലി​ൽ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​ന് വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും  നടന്നില്ല. ഉ​റ​ച്ച നി​ല​പാ​ടി​യി​രു​ന്നു കു​ട്ടി.

അ​തേ​സ​മ​യം, കു​മാ​രി പ​ന്ത​ലി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ങ്കി​ലും വ​ര​നെ സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ വ​ര​ന് സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ  വാങ്ങാനും മറന്നില്ല.