മോദി സർക്കാർ അദാനിക്ക് വിറ്റ വിമാനത്താവളത്തിലെ ആറാട്ട് ഘോഷയാത്ര ആചാരം ആരു സംരക്ഷിക്കും; ശബരിമല വിഷയം പറഞ്ഞ് വോട്ട് ചോദിക്കാനെത്തിയ ബിജെപി പ്രവർത്തകരോട് വോട്ടർ

single-img
11 March 2019

ശബരിമല വിഷയം ചർച്ചയാക്കി നേട്ടമുണ്ടാക്കാമെന്ന  ബിജെപിയുടെ മോഹങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിലൂടെ തടയിട്ടിരിക്കുന്നത്.  അതേസമയം കഴിഞ്ഞദിവസം ശബരിമല വിഷയം പറഞ്ഞു വോട്ടുചോദിക്കാൻ എത്തിയ ബിജെപി നേതാക്കൾക്ക് ഒരു വീട്ടുകാർ നൽകിയ മറുപടി ശ്രദ്ധേയമാകുകയാണ്. ഇതുസംബന്ധിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എൽഡിഎഫ് സർക്കാർ ഹിന്ദുക്കളെ ദ്രോഹിച്ചിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് ബിജെപി നേതാക്കൾ വോട്ടുചോദിക്കാനായി എത്തിയത്. ഹിന്ദുക്കളെ എങ്ങനെയാണ് ദ്രോഹിച്ചതെന്നു മറുചോദ്യമായിരുന്നു വീട്ടുകാരൻ്റേത്. ശബരിമലയിലെ ആചാരം എന്നു പറഞ്ഞു തുടങ്ങിയ പ്രവർത്തകനോട് ശബരിമലയിലെ ആചാരം മാത്രം സംരക്ഷിച്ചാൽ മതിയോ എന്നും വീട്ടുകാരൻ ചോദിക്കുന്നുണ്ട്.

കേന്ദ്ര സർക്കാർ അദാനിക്ക് വിറ്റ തിരുവനന്തപുരം വിമാനത്താവളത്തിലെ ആചാരം ആര് സംരക്ഷിക്കുമെന്നും  ലേലത്തിൽ വിറ്റഴിക്കുമ്പോൾ അവിടുത്തെ ആചാരം സംരക്ഷിക്കപ്പെടുമോ എന്ന് നിങ്ങൾ അന്വേഷിക്കാതിരുന്നതെന്ത്? സമരം ചെയ്യാതിരുന്നതെന്ത്? എന്നിങ്ങനെ വീട്ടുകാരൻ്റെ ചോദ്യങ്ങൾ ഉയരുകയാണ്.

ഒടുവിൽ മറുപടിയില്ലാതെ  പ്രവർത്തകർ വീട് വിട്ട് പോകുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ ഈ വിഡിയോ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര തിരുവനന്തപുരം വിമാനത്താവളത്തിലൂടെ  കടന്നുപോകുന്നുണ്ട്. മതപരമായ ഈ ചടങ്ങിനായി റൺവേ അടച്ചിടും. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വീട്ടുകാരൻ ചോദ്യങ്ങൾ ചോദിച്ചത്.