വിമാനം ആകാശച്ചുഴില്‍പ്പെട്ടു; അകം രക്തക്കളം, ദൈവത്തെ വിളിച്ച് 329 പേർ

single-img
10 March 2019

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 29 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇസ്താംബുളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ ബായിങ് 777 വിമാനമാണ് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് അപകടത്തില്‍പ്പെട്ടത്.

329 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാലു യാത്രക്കാരുടെ നില ഗുരതരമാണ്. ഒരാളുടെ കാലിന് പൊട്ടലുണ്ട്. മിക്കവരുടെയും തലയും കൈകാലുകളും പൊട്ടി രക്തം വന്നു. പെട്ടെന്നുണ്ടായ കുലുക്കത്തെ തുടര്‍ന്ന് വിമാനത്തിനകത്ത് യാത്രക്കാര്‍ പറക്കുന്ന കാഴ്ച കാണാമായിരുന്നുവെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പരുക്കേറ്റവരില്‍ കുട്ടികളും സ്ത്രീകളും വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടും.