ടുണീഷ്യയിൽ ആശുപത്രിയിൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ച സം​ഭ​വം; ആരോഗ്യമന്ത്രി രാജിവച്ചു

single-img
10 March 2019

ടു​ണീ​ഷ്യ​യിൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മന്ത്രിയുടെ രാജി. ടുണിഷ്യൻ തലസ്ഥാനത്തെ ആശുപത്രിയിൽ നവജാതശിശുക്കൾ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ആരോഗ്യമന്ത്രി രാജിവച്ചത്.

അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ൾ മ​രി​ച്ച​തെ​ന്ന് നേ​ര​ത്തെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി അ​ബ്ദ്‌​റൗ​ഫ് ഷെ​രീ​ഫ് രാ​ജി​വ​ച്ച​ത്.

സം​ഭ​വ​ത്തേ​ക്കു​റി​ച്ച് വി​വി​ധ​ത​ല​ങ്ങ​ളി​ലാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ടു​ണീ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി യൂ​സ​ഫ് ചാ​ഹെ​ദ് പ​റ​ഞ്ഞു. നാ​ല് മാ​സം മു​ൻ​പാ​ണ് അ​ബ്ദ്‌​റൗ​ഫ് ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.