‘നന്ദി ഒസി ചേട്ടാ…; ഉമ്മന്‍ ചാണ്ടിയോട് ശശി തരൂര്‍

single-img
10 March 2019

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ശശി തരൂര്‍ എംപി നല്‍കിയ മറുപടി വൈറല്‍. ഉമ്മന്‍ ചാണ്ടിയെ ഒസി ചേട്ടാ എന്നാണ് തരൂര്‍ അഭിസംബോധന ചെയ്തത്. ”നന്ദി ഒ സി ചേട്ടന്‍. അങ്ങാണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍”- തരൂര്‍ കുറിച്ചു.

”അങ്ങയുടെ ഊര്‍ജസ്വലതയും പ്രവര്‍ത്തനങ്ങും മനസ്സില്‍ പതിയുന്നതാണ്”-ചെന്നിത്തലക്ക് മറുപടിയായി തരൂര്‍ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തരൂരിന്റെ പിറന്നാള്‍. അമ്മയോടൊപ്പമായിരുന്നു തരൂരിന്റെ 63ാം പിറന്നാള്‍ ആഘോഷം.