ആരടിക്കും കൂറ്റന്‍ സിക്‌സ്: സിക്സര്‍ ചലഞ്ചില്‍ പങ്കെടുത്ത് ധോണി, ധവാന്‍, ജഡേജ, റായുഡു

single-img
10 March 2019


ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന് മുന്‍പ് നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ സിക്സര്‍ ചലഞ്ച്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സിക്സടിയില്‍ പങ്കെടുത്തത്. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും സിക്സര്‍ ചലഞ്ചില്‍ പങ്കെടുത്തു.