പത്തനംതിട്ടയില്‍ രണ്ടു യുവാക്കളെ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ? • ഇ വാർത്ത | evartha
Kerala

പത്തനംതിട്ടയില്‍ രണ്ടു യുവാക്കളെ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ?


രണ്ട് യുവാക്കളെ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ജണ്ടായിക്കലിലാണ് സംഭവം. ജണ്ടായിക്കല്‍ സ്വദേശികളായ മൂഴിക്കല്‍ പുതുപ്പറമ്പില്‍ ബൈജു, നിജില്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നിജിലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കോഴിഫാം.

ശനിയാഴ്ച രാത്രി ഇരുവരും ഫാമിലെത്തിയിരുന്നു. രാത്രിയിലുണ്ടായ മഴയെത്തുടര്‍ന്ന് ഫാമിലെ കാര്യങ്ങള്‍ നോക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ രാവിലെ വീട്ടുകാര്‍ വന്നുനോക്കുമ്പോഴാണ് ഇരുവരും മരിച്ചനിലയില്‍ കാണുന്നത്. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. ഷോക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.