യുഡിഎഫും ബിജെപിയും ആശയക്കുഴപ്പത്തിലായെന്ന് കോടിയേരി

single-img
10 March 2019


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇടതുമുന്നണി ആത്മവിശ്വാസത്തോടെ തയാറെടുപ്പുകള്‍ തുടങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്ത യുഡിഎഫും ബിജെപിയും ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും മണ്ഡലം കമ്മിറ്റികള്‍ ഈ മാസം 14ഓടെ രൂപീകരിക്കും. ഈ മാസം 20 മുതല്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങളും തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തുടക്കത്തില്‍തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.