കേരളത്തില്‍ പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കും; ഫലം അറിയാൻ ഒരു മാസം കാത്തിരിക്കണം • ഇ വാർത്ത | evartha
Kerala, Lok Sabha Election 2019

കേരളത്തില്‍ പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കും; ഫലം അറിയാൻ ഒരു മാസം കാത്തിരിക്കണം

കേരളത്തിൽ ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കും. കേരളത്തിലെ വോട്ടെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞായിരിക്കും ഫലം വരിക. ഇരുപത് സീറ്റുകളുള്ള കേരളത്തിൽ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

28ന് ആയിരിക്കും കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. ഏപ്രിൽ നാലിന് നാമനിർദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. എട്ടാം തീയതി പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിഷു, ഈസ്റ്റർ എന്നിവ കഴിഞ്ഞ് നോമ്പുകാലത്തിനു മുൻപായി വോട്ടെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.

കേരളത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ കരുതിയിരുന്നെങ്കിലും വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലായതോടെ പ്രചരണത്തിന് കൂടുതൽ സമയം ലഭിക്കും. രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം പ്രചാരണം കൂടുതൽ സജീവമാക്കുന്നതിനും പുതിയ അടിയൊഴുക്കുകൾക്കും സാധ്യത നൽകുന്നു.