മൊഹാലി ഏകദിനം: ഇന്ത്യക്ക് ബാറ്റിങ്; ടീമില്‍ നാല് മാറ്റങ്ങള്‍

single-img
10 March 2019

നാലാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വർ കുമാർ കളിക്കും. രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്വേന്ദ്ര ചാഹലും ടീമിൽ ഇടം നേടി.

അമ്പാട്ടി റായിഡുവിന് പകരം കെ.എൽ രാഹുലും എം.എസ് ധോനിക്ക് പകരം ഋഷഭും പന്തും കളിക്കും. മൂന്നാം ഏകദിനത്തിന് ശേഷം ധോനിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പരയിൽ മുന്നിലെത്തിയ ഇന്ത്യ, മൂന്നാം ഏകദിനത്തിൽ 32 റൺസിന് തോറ്റിരുന്നു. നിലവിൽ പരമ്പരയിൽ 2-1ന് മുന്നിട്ടുനിൽക്കുകയാണ് ഇന്ത്യ.