അങ്കം കുറിച്ചു; ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ

single-img
10 March 2019

രാജ്യത്ത് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. സുതാര്യമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും.

വോട്ടിങ് യന്ത്രങ്ങൾക്കു ജിപിഎസ് നിരീക്ഷണമുണ്ടാകും. രാജ്യത്ത് 8.43 കോടി പുതിയ വോട്ടർമാരുണ്ട്. ഇതിൽ 1.5 കോടി പേർ 18, 19 വയസ്സുള്ളവരാണ്. പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കും. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കും.