2019 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

single-img
10 March 2019

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമമ്ീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിക്കിം, ഒഡീഷ, ആന്ധ്രപ്രദേശ്, അരുണ്‍ചാല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കമ്മീഷന്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍, ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാവും കശ്മീരിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക.

ഏഴോ എട്ടോ ഘട്ടങ്ങളിലായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.