തെരഞ്ഞെടുപ്പ് നേട്ടത്തിനായി സൈന്യത്തെ ബിജെപി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നു: അഖിലേഷ് യാദവ്

single-img
10 March 2019

തെരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കാനാണ് ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ്. താനൊരു മിലിട്ടറി സ്കൂളിലാണ് പഠിച്ചതെന്നും എന്നാല്‍ സൈന്യത്തെ തന്‍റെ പാര്‍ട്ടി രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി വെറുപ്പ് പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാനായി ബിജെപി എന്തും ചെയ്യും.

ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്ന് രാജ്യം മുഴുവനും അറിയാം. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മക്കള്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുമ്പോള്‍ ബിജെപി നേതാക്കള്‍ വോട്ട് കിട്ടാനാണ് നോക്കുന്നത്. വോട്ട് ലഭിക്കാനായി ഏത് ലെവല്‍ വരെയും ബിജെപി പോകുമെന്നും പശുക്കളെ പോലും ബിജെപി വെറുതെ വിട്ടിട്ടില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു.